കട്ടപ്പന : പോർസ്യുങ്കല ആശ്രമം പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ തിരുനാളും ബൈബിൾ കൺവെൻഷനും 28, 29, 30 ഒക്ടോബർ 1 തീയതികളിൽ നടക്കും. വൈകുന്നേരം 4 മുതൽ രാത്രി 9 വരെ പോർസ്യൂങ്കുല ആശ്രമത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും ഫ്രാൻസിസ് അസിസിയുടെ സൂര്യകീർത്തനം രചനയുടെ എണ്ണൂറാം വാർഷികവും നടക്കും. തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ നടക്കും. ഒക്ടോബർ 1ന് ഗോൾഡൻ ജൂബീലി സമാപനാഘോഷത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമിക്വത്തിൽ ആഘോഷമായ വി. കുർബാന അർപ്പണം നടക്കും. സഹകാർമികരായി അസിസി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ആന്റണി, ഭരണങ്ങാനം അസിസി ധ്യാനകേന്ദ്രം ഫാ. തോമസ് കാഞ്ഞിരക്കോണം, ആശ്രമം മുൻകാല സുപ്പീരിയർമാർ എന്നിവർ പങ്കെടുക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. സേവ്യർ കൊച്ചുപറമ്പിൽ, സുപ്പീരിയർ ഫാ. സേവ്യർ കൊച്ചുറുമ്പിൽ, കൺവീനർ ജോസഫ് മണിക്കൊമ്പിൽ, കമ്മിറ്റിയംഗങ്ങളായ ജോസ് പൂനാട്ട് , ജോസ് മാക്കിയിൽ എന്നിവർ പറഞ്ഞു.