കട്ടപ്പന: തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിവിധ സംഘടനകളും ചേർന്ന് 28ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. സെന്റ് ജോർജ് പാരീഷ് ഹാളിൽ ഞായറാഴ്ച രാവിലെ 9ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മേധാവി ഡോ തോമസ് എബ്രഹാം തുടങ്ങി 20ലേറെ വകുപ്പുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിലെ കാർഡിയോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ന്യൂറോളജി, ന്യൂറോ സർജറി, നെഫ്രോളജി, യൂറോളജി, ജനറൽ സർജറി, ഇഎൻടി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഇസിജി, ഡോക്ടർ കൺസൾട്ടേഷൻ, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റു ഓപ്പറേഷനുകളും, ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി തുടങ്ങിയ തുടർചികിത്സകൾ കുറഞ്ഞ ചെലവിലും ലഭ്യമാക്കും. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തിൽ അദ്ധ്യക്ഷനാകും. നഗരസഭാ ചെയർപേഴ്സൺ
ബീന ടോമി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ കൗൺസിലർമാരായ സോണിയ ജെയ്ബി, ജാൻസി ബേബി, തൊടുപുഴ സെന്റ് മേരീസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം, ഡോ. ജേക്കബ് എബ്രഹാം, ഡോ. തോമസ് എബ്രഹാം, എസ്എംവൈഎം ഡയറക്ടർ ഫാ. മജു നിരവത്ത്, ഒസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ, ഫാ. അനൂപ് കരിങ്ങാട്, പിആർഒ തോമസ് ജോസ്, എസ്എംവൈഎം പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ, മാതൃദീപ്തി പ്രസിഡന്റ് സലോമി മറ്റപ്പള്ളിൽ എന്നിവർ സംസാരിക്കുമെന്ന് തൊടുപുഴ സെന്റ് മേരീസ് ആശുപത്രി മാനേജർ ക്യാപ്ടൻ ജെ സി ജോസഫ്, ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ ഫാ. അനൂപ് കരിങ്ങാട്, പി.ആർ.ഒ തോമസ് ജോസ്, എസ്എംവൈഎം പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ, ജോണി കലയത്തിനാൽ, സലോമി മറ്റുപ്പള്ളി എന്നിവർ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356240929.