കട്ടപ്പന: ജെ.സി.ഐ അണക്കര സ്‌പൈസ് വാലിയും വണ്ടൻമേട് ജനമൈത്രി പൊലീസും ചേർന്ന് ലഹരിക്കെതിരെ 28ന് മാരത്തോൺ സംഘടിപ്പിക്കും. റൺ എഗനെസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ പുളിയൻമലയിൽ നിന്നാരംഭിക്കുന്ന മാരത്തോൺ കട്ടപ്പന ഡിവൈ.എസ്. പി വി .എ നിഷാദ് മോൻ ഫ്ളാഗ് ഓഫ് ചെയ്യും. അണക്കരയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക മത്സരങ്ങളും സമ്മാനങ്ങളും ഉണ്ടാകും. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 5001 രൂപ, മൂന്നാം സമ്മാനം 3001 രൂപ എന്നിങ്ങനെയാണ് സമ്മാനം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ എന്നും പ്രസിഡന്റ് ടിജോ കുഞ്ഞുമോൻ, സെക്രട്ടറി പി എം മാത്യു, മോൻസി ജോസഫ്, ബാബു കെ നൈനാൻ എന്നിവർ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400692426, 9656580564.