police

തൊടുപുഴ: ജില്ലാ പൊലീസ് സ്‌പോർട്സ് മീറ്റിന് തൊടുപുഴ മുതലക്കോടം ഗ്രൗണ്ടിൽ തുടക്കമായി.
ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. ഇന്റലിജൻസ് ഡിവൈ.എസ്. പി ആർ സന്തോഷ് കുമാർ, തൊടുപുഴ ഡിവൈ.എസ്പി പി കെ സാബു, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ .എ അബ്ദുൾ റസാക്ക്, എം എസ് റിയാദ്, ബോബൻ ബാലകൃഷ്ണൻ, ഷാഹിദ്, അമീർ, ജമാൽ തുടങ്ങിയവർ പങ്കെടുത്തു. ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച സമാപിക്കും.