ഇടുക്കി: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ തൊടുപുഴ ഡിപ്പോ സ്ഥിതി ചെയ്യുന്ന ഇടവെട്ടിയിൽ നിന്നും വിവിധ വിൽപ്പന സ്റ്റോറുകളിലേയ്ക്ക് 2025 ഒക്ടോബർ 8 മുതൽ 2027 ഒക്ടോബർ 7 വരെയുളള കാലയളവിലേയ്ക്ക് സാധനങ്ങൾ എത്തിക്കുന്നതിന് രണ്ട് വർഷത്തേയ്ക്ക് ഒരു ടൺ മുതൽ 10 ടൺ വരെ കപ്പാസിറ്റിയുളള ചരക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ തയ്യാറുളള വാഹന ഉടമ കൾ/വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ നാലിന് പകൽ 12.30 വരെ സ്വീകരിക്കും തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് 2.30ന് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222704.