ഇടുക്കി: കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തും. ഒക്ടോബർ ആദ്യവാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ എന്നീ വിഭാഗങ്ങളിലായി പ്രത്യേകം മത്സരമുണ്ടായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകൻ മുഖേന 29 നകം പേര് വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ അറിയിക്കണം. സ്ഥലവും തീയതിയും സ്‌കൂളുകൾ മുഖേന അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ.9400179553, 7907134598.