മൂലമറ്റം: പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9.30ന് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാംകുന്നേൽ മുഖ്യ പ്രഭാഷണം നടത്തും. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിബു തോമസ്, കെ.എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്‌നേഹൻ രവി, വാർഡ് മെമ്പർ സിനി തോമസ്, വി.എച്ച്. എസ്.ഇ അസി. ഡയറക്ടർ നവീന. പി, വി.എച്ച്.എസ്.ഇ ഡിഡി ജനറൽ ലിസി ജോസഫ്, ഇടുക്കി ഡിഡിഇ ഗീത പി സി എന്നിവർ സംസാരിക്കും. പി ഡബ്ലിയു ഡി അസി എക്സിക്യൂട്ടീവ് എൻജിനിയർ രമ്യ പി.എസ് റിപ്പോർട്ട് അവതരിപ്പിക്കും.