lorry
തല കീഴായി മറിഞ്ഞ പിക്കപ്പ് ലോറി

വണ്ണപ്പുറം: തേങ്ങ കയറ്റി വന്ന പിക്കപ്പ് ലോറി തല കീഴായി മറിഞ്ഞ് അപകടം. വണ്ണപ്പുറം ചേലച്ചുവട് റോഡിലെ മുണ്ടൻമുടി ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തോപ്രാംകുടിയിൽ നിന്ന് തേങ്ങയുമായി വഴിത്തലയ്ക്ക് പോകുകയായിരുന്നു. വാഹനത്തിൽ മൂന്ന് പേരാണുണ്ടായിരുന്നത്.