തൊടുപുഴ:പട്ടയം കവലയിൽ സ്വകാര്യ ബസുംകാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തൊടുപുഴ -ചെപ്പുകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസുമായി കാർ നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. തൊടുപുഴയ്ക്ക് വരികയായിരുന്ന ബസ് എതിർ ദിശയിൽ വന്ന കാറുമായാണ് ഇടിച്ചത്. പട്ടയം കവല കോണി ക്കാമാരി ജുമാ മസ്ജിദിന് സമീപമായിരുന്നു അപകടം. ബസ് യാത്രികർക്ക് ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട കാർയാത്രികരെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.