കട്ടപ്പന :നിയന്ത്രണം നഷ്ടമായ ഓട്ടോ റിക്ഷ മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പൊരികണ്ണി പുതിയ വീട്ടിൽ സ്റ്റാലിൻ, ഭാര്യ ബിന്ദു, പൊരികണ്ണി സ്വദേശികളായ ഉഷ, നബീസ , എലിസബത്ത്, ഓമന, അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഉപ്പുതറ വളകോട് റൂട്ടിൽ മാക്കപ്പതാൽ സെയിന്റ് തോമസ് പള്ളിയ്ക്കു സമീപം വ്യാഴാഴ്ച 3.30 നാണ് അപകടം. വളകോട്ടിൽ നിന്ന് സ്ത്രീ തൊഴിലാളികളുമായി ഉപ്പുതറയിലേയ്ക്ക് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി തിട്ടയിലിടിച്ച് മറിയുകയായിരുന്നു. അജിത, എലിസബത്ത് എന്നിവർക്ക് ഉപ്പുതറ സിഎച്ച്സിയിൽ പ്രാഥമീക ചികിത്സ നൽകി വിട്ടയച്ചു. മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.