
മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 മുതൽ 22 വരെ തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ആറാമത് സംസ്ഥാന നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആദ്യകാല നാടക നടൻ തൊടുപുഴ കൃഷ്ണൻകുട്ടി ഇടുക്കി പ്രസ്സ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.കെ.എ. ലത്തീഫിന് ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, എഴുത്തുകാരായ അഡ്വ. നീറണാൽ ബാലകൃഷ്ണൻ, അഡ്വ : ബാബു പള്ളിപ്പാട്ട് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ഡ്രിം കേരള തീയറ്റേഴ്സ്, കോഴിക്കോട് സങ്കീർത്തന , കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ്, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നീ പ്രൊഫഷണൽ സമിതികളാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. ഇരുന്നൂറ് രൂപയാണ് ടിക്കറ്റ് ചാർജ്ജ്. യോഗത്തിന് പി.ആർ. വിശ്വൻ സ്വാഗതവും കെ.എം.രാജൻ നന്ദിയും പറഞ്ഞു.
.