ഇടുക്കി: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 30ന് രാവിലെ 11ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തുന്നത്. 2011 സെപ്തംബർ 1ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 11ന് മുമ്പായി എത്തിച്ചേരണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9497483269