തൊടുപുഴ: പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസലേക്ക് പ്രതഷേധ മാർച്ച് നടത്തും. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിരിച്ചുവിട്ട് അന്വേഷണം അട്ടിമറിക്കാനും തട്ടിപ്പുകാരെ സംരക്ഷിക്കാനുമുള്ള നീക്കത്തിനെതിരെ നടത്തുന്ന ഈ പ്രതിഷേധ മാർച്ചിൽ പാതിവില തട്ടിപ്പിനിരകളായ മുഴുവൻ പേരും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.