തൊടുപുഴ: ലോക ഹൃദയ ആരോഗ്യത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തൊടുപുഴയും സെന്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് 29ന് വാക്കത്തൺ നടത്തുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. മെർലിൻ ഏലിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6.30ന് സെന്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തൺ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാന്ധി സ്‌ക്വയർ, സിവിൽ സ്‌റ്റേഷൻ, പൊലീസ് സ്‌റ്റേഷൻ കാഞ്ഞിരമറ്റം ജംക്ഷൻ, മൂപ്പിൽക്കടവ് പാലം, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി ഹോസ്പിറ്റലിൽ സമാപിക്കും. സമാപന യോഗത്തിൽ കാർഡിയോളജിസ്റ്റ് ഡോ. മാത്യു ഏബ്രഹാം ബോധവൽക്കരണ ക്ലാസ് നയിക്കും. ലയൺസ് ക്ലബ് സെക്രട്ടറി സ്റ്റീഫൻ ജോസ് പുളിമൂട്ടിൽ, സെന്റ് മേരീസ് ഹോസ്പിറ്റൽ ഡയറക്ടർ തോമസ് ഏബ്രഹാം, ഡോ. സുദർശൻ എന്നിവർ പങ്കെടുത്തു.