കട്ടപ്പന: കേരള കോൺഗ്രസ് (എം) കട്ടപ്പന നോർത്ത് മണ്ഡലം പ്രവർത്തക കൺവെൻഷൻ 27ന് വൈകിട്ട് 4.30ന് കട്ടപ്പന കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടിയിൽ അദ്ധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ഷാജി കാഞ്ഞമല, അഡ്വ. മനോജ് എം തോമസ്, ജോസ് എട്ടിയിൽ, ബേബി ഓലിക്കരോട്ട്, ബിജു ഐക്കര, ജോമോൻ പൊടിപാറ എന്നിവർ സംസാരിക്കും. ഷാജി കുത്തോടിയിൽ, ബെന്നി കല്ലുപ്പുരയിടം, സാബു പുത്തൻവീട്ടിൽ, ബിനോയി മണിമല, സി എം മത്തായി, അപ്പച്ചൻ വാണിയപ്പുര, ജോഷി പയ്യംപള്ളിൽ, ജോർജ് കടപ്പൂര്, തങ്കച്ചൻ കൊല്ലക്കുന്നേൽ, ബിനേഷ് ചമ്പപ്പള്ളിൽ എന്നിവർ പറഞ്ഞു.