കുമളി: പ്രൊഫ. മാലൂർ മുരളീധരൻ രചിച്ച ഗുരുനാരായണീയം കിളിപ്പാട്ട്, കുമളി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമാദ്ധ്യക്ഷൻ ഗുരുപ്രകാശം സ്വാമികൾ പ്രകാശനം ചെയ്തു. ആശ്രമത്തിലെ അന്തേവാസികളും എസ് എൻ ഡി. പി റാന്നി വൈക്കം ശാഖാ സെക്രട്ടറി പി. ഡി ഷാജി, ഇടപ്പരിയാരം ശാഖാ മുൻസെക്രട്ടറി കെ എം സുകുമാരൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രൊഫ. മാലൂർ മുരളീധരൻ നന്ദിപറഞ്ഞു.