roshy

ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണോദ്ഘാടനം നടത്തി


തൊടുപുഴ: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മണക്കാട് ഗ്രാമപഞ്ചായത്തിലെ ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ടര വർഷം മുൻപ് 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇന്നിപ്പോൾ 40 ലക്ഷം കുടുംബങ്ങളിൽ ശുദ്ധജല കണക്ഷനുകൾ ഉണ്ട്. ഇനി 30 ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി കണക്ഷനുകൾ നൽകാനുണ്ട്. ഇത് വരുന്ന എട്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതികൾക്കായി ഇടുക്കി ജില്ലയിൽ 2220 കോടിയുടെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്.

പി.ജെ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ലെവിൻസ് ബാബു കോട്ടൂർ റിപ്പോർട്ട് അവതരിപ്പിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു,മണക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി,മണക്കാട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടോണി കുര്യാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ് കഴിക്കച്ചാലിൽ, എ. ജയൻ ,മണക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ.റോഷ്നി ബാബുരാജ്,ജോമോൻ ഫിലിപ്പ്,ടിസ്സി ജോബ്,ദാമോദരൻ നമ്പൂതിരി,
എം. മധു, ഓമന ബാബു ,വി.ബി. ദിലീപ് കുമാർ,ലിൻസി ജോൺ,മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.