തൊടുപുഴ: കോലാനിയിൽ നിന്നും ക്യാമറാലെൻസ് മോഷണം പോയതായി സ്റ്റുഡിയോ ഉടമയുടെ പരാതി. വെഡിംഗ് സ്റ്റുഡിയോ നടത്തുന്ന കോലാനി സ്വദേശി ശ്രീജിത്തിന്റെ 3 ലെൻസുകളാണ് മോഷണം പോയത്. രണ്ട് ക്യാമറകളിലായി ഉപയോഗിക്കുന്ന ലെൻസുകളാണ് കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. ഇത് ഒ.എൽ.എക്സ് പ്ലാറ്റ്‌ഫോമിൽ വിൽപ്പനയ്ക്ക് ഇട്ടതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇന്നലെ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.