തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ കന്നി മാസത്തിലെ ഷഷ്ഠി പൂജ ഞായറാഴ്ച രാവിലെ 9ന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും .പഞ്ചാമൃതം, പാലഭിഷേകം, കരിക്കഭിഷേകം, പനീനീര ഭിഷേകം മുതലായ വഴിപാടുകൾ കാണിക്കയായി ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്. തുടർന്ന് ഭക്തർക്ക് ഭഗവാന്റെ പ്രസാദ ഊട്ടും നടത്തപ്പെടുന്നതാണെന്ന് തൊടുപുഴ യൂണിയൻ കൺവീനർ . പി ടി ഷിബു ക്ഷേത്രം മാനേജർ കെ കെ മനോജ് എന്നിവർഅറിയിച്ചു.