
അടിമാലി: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ നടത്തിയ ഗവൺമെന്റ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ സ്വച്ഛതാ ഹീ സേവ ക്യാമ്പയിനോട് അനുബന്ധിച്ച് പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സുരേഷ് തുരുത്തിക്കര മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, തപാൽ സേവനങ്ങളും നിക്ഷേപ പദ്ധതികളും, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിലും പ്രത്യേകം ക്ലാസ്സുകൾ നടന്നു. സെ്ര്രപംബർ 21 മുതൽ 26 വരെ സി.ബി.എസ്ഇ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ വിവിധ ഗവൺമെന്റ് പദ്ധതികൾ ചേരുന്നതിനുള്ള സൗകര്യം, ആധാർ ക്യാമ്പ്, തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾ എന്നിവ ഉണ്ടായിരുന്നു.