രാജാക്കാട്:ഇടതുപക്ഷത്തിന്റെ ഭൂമി പതിവ് ചട്ടഭേദഗതി തട്ടിപ്പിൽ, സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ എന്ന ചോദ്യവുമായി യു.ഡി.എഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് രാജാക്കാട് ടൗണിൽ പ്രതഷേധ പ്രകടനവും ജനകീയ പ്രതിഷേധ സദസും സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട്, കൺവീനർ ജോഷി കന്യാക്കുഴി, നേതാക്കളായ ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി,കെ.എസ് ശിവൻ എന്നിവർ അറിയിച്ചു. വൈകിട്ട് 4 ന് നടക്കുന്ന പ്രകടനത്തിന് ശേഷം നടക്കുന്ന സമ്മേളനം യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുമെന്നും യു.ഡി.എഫ് നേതാക്കളായ ആർ ബാലൻപിള്ള, എം.പി ജോസ്, ചാക്കോ നടുക്കുടി,സുധീർ കോട്ടക്കുടി,ഷാജി അമ്പാട്ട് എന്നിവർ പ്രസംഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു