അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 30 ന് നടത്തുന്ന നിയമ സഭ മാർച്ചിന് മുന്നോടിയായികേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അടിമാലിയിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കുക, മെഡിക്കൽ അലവൻസ് വർദ്ധ്രപ്പിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌കേരളകോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. അഡ്വ.എ രാജ എം .എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ സിജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പെൻഷൻബോർഡ് മെമ്പർ റ്റി .പി മൽക്ക മുഖ്യപ്രഭാഷണം നടത്തി.ഇ കെ ചന്ദ്രൻ,ബേസിൽ, എം. പി വർഗ്ഗീസ്, സി .വി രാജൻ, സി. കെശേഖരൻ തുടങ്ങിയവർ സംസാരിച്ചു.