കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രം

കാഞ്ഞിരമറ്റം: ശ്രീ മഹാദേവക്ഷേത്രത്തിൽ നവരാത്രി പൂജവെയ്പ് തിങ്കളാഴ്ച വൈകിട്ട് 5. 30 മുതൽ ആരംഭിക്കും. ക്ഷേത്രത്തിനുള്ളിൽ പ്രത്യേകം ഒരുക്കിയ സരസ്വതീ മണ്ഡപത്തിലാണ് പൂജവെയ്പ് നടക്കുന്നത്. ആറു മുതൽ ശ്രീ മഹേശ്വര വാദ്യകലാക്ഷേത്രം അവതരിപ്പിക്കുന്ന സ്‌പെഷൽ പഞ്ചാരിമേളം അരങ്ങേറും. 6.30 നു വിശേഷാൽ ദീപാരാധനയും നടക്കും. 30 ന് സരസ്വതീമണ്ഡപത്തിൽ പ്രത്യേക പൂജകളും വൈകിട്ട് വിശേഷാൽ ദീപാരാധനയും നടക്കും. ബുധനാഴ്ച്ച രാവിലെ മണി മുതൽ ക്ഷേത്രക്കടവിലുള്ള ശ്രീമൂകാംബിൽ സന്നിധിയിൽ വിദ്യാമന്ത്രപുഷ്പാഞ്ജലി , സാരസ്വത അർച്ചന , മൂകാംബികാ പൂജ തുടങ്ങി പ്രത്യേക പൂജകൾ നടക്കും. തുടർന്ന് ശ്രീമൂകാംബി സന്നിധിയിൽ പ്രത്യേകം പൂജിച്ച സാരസ്വതഘൃതം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. വൈകിട്ട് ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും നടക്കും.വിജയദശമി ദിനമായ വ്യാഴാഴ്ച്ച രാവിലെ 6.30 മുതൽ ക്ഷേത്രം മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൂജയെടുപ്പും നടക്കും. 9 മണി മുതൽ ക്ഷേത്രത്തിൽ വാദ്യകലാപ്രമാണി ശ്രീക്കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറ്റവും നടക്കും .

ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ

കാപ്പ് : കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി പൂജകളുടെ ഭാഗമായി ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങൾ 29 മുതൽ ഒക്ടോബർ 2 വരെ വിപുലമായി നടത്തുന്നു. 29 ന് വൈകീട്ട് പുസ്തകം പൂജ യ്ക്ക് വയ്ക്കുന്നു തുടർന്ന് വിശേഷാ ൽ ദീപാരാധന
30 ന് രാവിലെ ഉഷപൂജ വൈകീട്ട് 6.30 ന് ദീപാരാധന ഒന്നാം തീയതി മഹാനവമി ദിനത്തിൽ ആയുധപൂജ 2 ന് രാവിലെ ക്ഷേത്രം മേൽശാന്തി ജിലു ആചാര്യ യുടെ നേതൃത്വ ത്തിൽ മഹാഗണപതിഹോമവും സരസ്വതി പൂജയും വിദ്യാരംഭ വും വിദ്യാഗോപാല മന്ത്രാർചനയും അക്ഷരമെഴുത്തും ഉണ്ടായിരിക്കും.
പുതുച്ചിറക്കാവ് ദേവീക്ഷേത്രം

പുറപ്പുഴ:പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ വിജയദശമി ഉത്സവത്തിന്റെ ഭാഗമായി 29 ന് വൈകിട്ട് 5 .30 മുതൽ പൂജവയ്പ്, 30 ന് ദുർഗ്ഗാഷ്ടമി,ഒക്ടോബർ 1 ന് മഹാനവമി, 2 ന് വിജയദശമി, രാവിലെ 5.30 ന് നടതുറക്കനൽ, 6. ന് അഭിഷേകം, വിശേഷാൽ പൂജകൾ, 8 മുതൽ വിദ്യാരംഭം.