ഇടവെട്ടി: ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് അത്ലറ്റിക് മത്സരങ്ങൾ കല്ലാനിക്കൽ സെന്റ് ജോർജ് എച്ച് എസ് എസ് ൽ വച്ച് ആരംഭിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .അജ്മൽ ഖാൻ അസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷീജ നൗഷാദ് , അസീസ് ഇല്ലിക്കൽ മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ്, എച്ച് സി മിനു, പ്രണവംക്ലബ്ബ് പ്രസിഡന്റ് ജോസ് ടി സി, അൽത്താഫ് വി എച്ച് എന്നിവർപ്രസംഗിച്ചു.
പഞ്ചായത്തംഗം എ .കെ സുഭാഷ് കുമാർ സ്വാഗതവുംക്ലർക്ക് നവാസ് വി എ നന്ദിയും പറഞ്ഞു