തൊടുപുഴ : ന്യൂമാൻകോളേജ് രസതന്ത്രം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഏകദിന ശിൽപശാല നടത്തി പ്രിൻസിപ്പാൾ ജെന്നി കെ അലക്സ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ പ്രിൻസിപ്പാൾഡോ. ബിജിമോൾതോമസ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, നാലുവർഷ ഡിഗ്രി പഠനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും, തുടർപഠനജോലി സാധ്യതകളെക്കുറിച്ചും രസതന്ത്ര വിഭാഗം അധ്യാപകനും, നാലു വർഷ ഡിഗ്രിപ്രോഗ്രാംബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമായഡോ. അലക്സ്‌ജോസഫ് സംവദിച്ചു. അനുദിന ജീവിതത്തിലെ രസതന്ത്രം പരിചയപ്പെടുത്തുന്ന പരീക്ഷണങ്ങളും ശാസ്ത്രാധിഷ്ഠിത മത്സരങ്ങളും കുട്ടികൾക്കായി നടത്തുകയും സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമാപന സമ്മേളനത്തിൽ ബർസാർ ഫാ. ബെൻസൺ എൻ ആന്റണി, വൈസ് പ്രിസിപ്പാളും രസതന്ത്ര വിഭാഗംമേധാവിയുമായ പ്രൊഫസർ ബിജു പീറ്റർ തുടങ്ങിയവർ സംസാരിച്ചു.