തൊടുപുഴ: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടത്താൻ സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുള്ള വികനസന സദസ്സ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ എൽ .ഡി.എഫ് രാഷ്ട്രീയ പ്രചരണത്തിനാണ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സദസ്സ് സംഘടിപ്പിക്കേണ്ടതില്ലെന്നും എൽ.ഡി.എഫ് ഭരിക്കുന്നിടത്ത് സദസ്സ് ബഹിഷ്‌ക്കരിക്കാനും യുഡിഎഫ് തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.