മൂന്നാർ:ദേവികുളം ഗ്രാമപഞ്ചായത്ത് പതിനാറാംവാർഡിൽ ഉൾപ്പെടുന്ന കുറ്റിയാർവാലിയിൽ പത്ത് സെന്റ്, അഞ്ച് സെന്റ്‌മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പകരമായി പുതിയ പാലം നിർമ്മിക്കും.ഇതിനായിവേണ്ടുന്ന നടപടികൾ പൂർത്തീകരിച്ചു.ദേവികുളം ഗ്രാമപഞ്ചായത്ത് പതിനാറാംവാർഡിൽ ഉൾപ്പെടുന്ന കുറ്റിയാർവാലിയിൽ പത്ത് സെന്റ്, അഞ്ച് സെന്റ്‌മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെയും അനുബന്ധറോഡിന്റെയും നിർമ്മാണജോലികൾ നടത്തണമെന്ന ആവശ്യം ഏതാനും നാളുകളായി നിലനിൽക്കുന്നതാണ്. കാത്തിരിപ്പിനൊടുവിലാണിപ്പോൾ പുതിയ പാലത്തിനായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. പാലത്തിനോട്‌ചേർന്നുള്ള 120 മീറ്റർ ദൂരം വരുന്ന അനുബന്ധറോഡിന്റെയും ഓടയുടെയും നിർമ്മാണജോലികൾ ആരംഭിച്ചു. ഏറ്റവുംവേഗത്തിൽ നിർമ്മാണജോലികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.അറുപത് ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം നടത്തുന്നത്. എൻ ആർ ഇ ജി ഫണ്ടാണ്‌റോഡ് നിർമ്മാണത്തിനായി വിനിയോഗിക്കുന്നത്.നിലവിൽ മരത്തടികളും മറ്റും ഉപയോഗിച്ച് നിർമ്മിച്ച ഒരു പാലമാണ് പ്രദേശത്തുള്ളത്.റോഡും യാത്രാക്ലേശം തീർത്തിരുന്നു.പുതിയ പാലവുംറോഡും യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ ആളുകളുടെ യാത്ര കൂടുതൽ സുഗമമാകും