തൊടുപുഴ: 27-ാമത് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് തൊടുപുഴയിൽ തുടക്കമായി. ടി.എം യു.പി സ്‌കൂളിലെ റോളർ സ്‌കേറ്റിംഗ് റിംഗിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് നിർവ്വഹിച്ചു. കഴിഞ്ഞ 12 വർഷമായി ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷനെ നയിക്കുന്ന അഡ്വ. ജോയി തോമസിനെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. സ്‌പോർട്സ് കൗൺസിൽ നോമിനി കെ. ശശിധരൻ, സ്‌പോർട്സ് കൗൺസിൽ മെമ്പർ റഫീക്ക് പള്ളത്തുപറമ്പിൽ, ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി എം.ആർ. സാബു എന്നിവർ പങ്കെടുത്തു. ജില്ലാ മത്സരങ്ങളിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് നവംബറിൽ പെരുമ്പാവൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് സെലക്ഷൻ ലഭിക്കും. റോഡ് മത്സരങ്ങൾ ഞായറാഴ്ച രാവിലെ മാരിയിൽകലുങ്ക് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ സംഘടിപ്പിക്കും.