ചെറുതോണി: ഭൂ പതിവ് നിയമ ചട്ട ഭേദഗതിയിലൂടെ ഇടുക്കിയിലെ കർഷകരെ വഞ്ചിച്ച ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പനിൽ നിന്ന് ചെറുതോണിയിലേക്ക് നടത്തിയ കർഷക മുന്നേറ്റ പദയാത്ര കരിമ്പനിൽ അഡ്വ. ഇ.എം. ആഗസ്തി ജാഥാ ക്യാപ്ടൻ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എം.എൻ. ഗോപി, തോമസ് രാജൻ, ജോസ് മുത്തനാട്ട്, പഴകുളം സതീഷ്, തോമസ് മൈക്കിൾ, അഡ്വ. അനീഷ് ജോർജ്, എസ്.കെ. വിജയൻ, ഇ.ജെ. ജോസഫ്, സൂട്ടർ ജോർജ്, എഫ്. രാജ, തങ്കച്ചൻ കാരക്കാവയലിൽ, ജോസ് ആനക്കല്ലിൽ, അജയ് കളത്തൂകുന്നേൽ, ബാബു അത്തിമൂട്ടിൽ, മേരിദാസൻ, സിനി ജോസഫ്, മിനി ഭാസ്‌കർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ചെറുതോണിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. റോയി കെ പൗലോസ്, ജോയി തോമസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, എം.ഡി. അർജ്ജുനൻ, ജോയി വർഗീസ്, ബിജോ മാണി, എൻ. പുരുഷോത്തമൻ, അനിൽ ആനക്കനാട്ട്, മിനി സാബു, ഫ്രാൻസിസ് അറക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.