തൊടുപുഴ : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി ചേർന്ന് സാക്ഷരതാ മിഷൻ പ്ലസ്ടു / ഹയർസെക്കൻഡറി തുല്യത പഠനം പൂർത്തിയാക്കിയവർക്ക് തുടർ പഠനത്തിന് അവസരം നൽകുന്നു. വിവിധ ബിരുദ കോഴ്സുകളുടെ വിശദാംശങ്ങൾ, രജിസ്‌ട്രേഷൻ എന്നിിവ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് ജില്ലാ സാക്ഷരതാ മിഷൻ ഇന്ന് രാവിലെ 11 മുതൽ 12 വരെ ഓൺലൈൻ യോഗം സംഘടിപ്പിച്ചിരിക്കുന്നു. യോഗത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ, സാക്ഷരതാ മിഷൻ ഡയറക്ടർ എന്നിവർ പങ്കെടുക്കും. യോഗത്തിൽ സാക്ഷരതാ പ്രേരക്മാർ, സാക്ഷരതാ പ്രവർത്തകർ, പ്ലസ് ടു /ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർ, മുൻ പഠിതാക്കൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം.മീറ്റിംഗ് ലിങ്ക് https://meet.google.com/gii-bghi-vrc