muttom
മുട്ടം പഞ്ചായത്ത് പ്രദേശത്തെ ടൂറിസം സാധ്യതകളിലേക്ക് സംഘടിപ്പിച്ച ഉല്ലാസ യാത്ര മുട്ടം പൊലീസ് എസ്.എച്ച് .ഒ സോൾജി മോൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

മുട്ടം: ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് മുട്ടം പഞ്ചായത്ത് പ്രദേശത്തെ ടൂറിസം സാധ്യതളിലെ മേഖലകളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയാണ് യാത്ര സംഘടിപ്പിച്ചത്. ടാക്സി സ്റ്റാന്റിൽ മുട്ടം പൊലീസ് എസ്.എച്ച് .ഒ സോൾജിമോൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മർച്ചന്റ് അസോസിയേഷൻ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, സ്വാശ്രയ സംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി. ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രവർത്തകരായ ടോമി ജോർജ് മൂഴിക്കുഴിയിൽ, പി.എം സുബൈർ, സുജി പുളിക്കൽ, എം.എച്ച് കരീം, വിവിധ സംഘടന നേതാക്കളായ പി.സി വിത്സൻ, എൻ.എം സമദ് , ജോസഫ് പഴയിടം, ജോർജ് മുഞ്ഞനാട്ട്, ബെന്നി പൂതക്കുഴി, റ്റി കെ പുഷ്പ , ഷീല ഗോപി, ഉഷ രാജു എന്നിവർ പ്രസംഗിച്ചു. പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ശങ്കരപ്പള്ളി പൂതക്കുഴി വെള്ളച്ചാട്ടം, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് വെള്ളച്ചാട്ടം വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ്ബ് എന്നിങ്ങനെ പ്രദേശങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയിൽ പങ്കെടുത്ത അംഗങ്ങൾ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു.
.