
തൊടുപുഴ: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പതിനെട്ടാമത് വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. എ.പി.ജെ അബ്ദുൾകലാം സ്‌കൂളിൽ നടന്ന മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് മുഖ്യാതിഥിയായി. സ്‌കൂൾ ഹെഡ്മാസ്റ്റർ ജെനി വി രാഘവൻ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി.എസ് അശ്വതി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജൂനിയർ,സീനിയർ, കോളേജ്തലത്തിൽ പ്രോജക്ട് അവതരണം, ജൂനിയർ, സീനിയർ വിഭാഗത്തിൽ പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്,പുരയിട ജൈവവിധ്യ അവതരണ മത്സരങ്ങൾ നടത്തി