അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് ആറുമണിയ്ക്കുള്ള ദീപാരാധനയ്ക്ക് ശേഷം പൂജവെയ്പ് നടത്തും. വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും പൂജയെടുപ്പും കുട്ടികളെ എഴുത്തിനിരുത്തും നടത്തും. തുടർന്ന് മധുര പലഹാരങ്ങളും പ്രസാദ വിതരണവും പൂജിച്ച പേനയും നൽകുമെന്ന് ശാഖാ പ്രസിഡന്റ് ഷാജിയും സെക്രട്ടറി ചന്ദ്രവതി വിജയനും അറിയിച്ചു.