tree

പീരുമേട്: തോട്ടംതൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയാതെ അടച്ചുപൂട്ടിയ എംഎംജെ. പ്ലാന്റേഷൻ കോട്ടമല എസ്റ്റേറ്റിൽ നിന്നും വൻതോതിൽ മരങ്ങൾ വെട്ടി കടത്തുന്നു. 2013ലാണ് എസ്റ്റേറ്റ് പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയത്. ഭൂമിതർക്കുവായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് തോട്ടം മാനേജ്‌മെന്റിന്റെയും യൂണിയൻ നേതാക്കളുടെയും ഒത്താശയോടെ ഈ മരം വെട്ട്തകൃതിയിൽ നടക്കുന്നത്. വസ്തുവകകളിൽ യാതൊരു ഇടപാടും പാടില്ലെന്ന് കോടതി വിധിയുണ്ട്. എസ്റ്റേറ്റിന്റെ ഫാക്ടറിയുംയന്ത്രങ്ങളും, പൊളിച്ച് വിൽപ്പന നടത്തിയിരുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാനാണെന്ന വ്യാജേനയാണ് ഫാക്ടറി പൊളിച്ചു വിറ്റത്. മരം വെട്ട് രൂക്ഷമായതോടെ കളക്ടറുടെ ഓഫീസ് ഇടപെട്ട് മരം വെട്ട് നിർത്തിവച്ചു. എന്നാൽ രഹസ്യമായി ഇപ്പോഴും മരം വെട്ട് നടക്കുന്നതായി ആക്ഷേപം ഉണ്ട്. തൊഴിലാളികൾക്ക് ഇപ്പോഴും ഗ്രാറ്റ് വിറ്റി. പ്രോവിഡന്റ്ഫണ്ട് ശമ്പള കുടിശ്ശിക, ഇനത്തിൽ വൻ തുക നൽകാനുണ്ട്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ കോട്ടമലയിലെ എം.എം.ജെ. പ്ലാന്റേഷനിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടി വിൽക്കുന്നു.
തൊഴിലാളികൾക്ക് നൽകാനുള്ള തുക നൽകാനായിട്ടാണ് എസ്റ്റേറ്റിലെ വിലപിടിപ്പുള്ള മരങ്ങളും യന്ത്രങ്ങളും വിൽക്കുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ ശമ്പളകുടിശ്ശിക ഇനത്തിലും മറ്റാനുകൂല്യങ്ങളിലും തൊഴിലാളികൾക്ക് ഒന്നും നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.എം.എം.ജെ.പ്ലാന്റേഷൻസ്‌കോട്ട മലയിൽ ഇനിയും 107 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാനുണ്ട്. മരങ്ങൾ വിൽക്കുന്നതിന് നിയന്ത്രണം ഉണ്ട്. ഇവിടനിന്നും മരങ്ങൾ വെട്ടാൻ വനംവകുപ്പിന്റെ അനുമതി വേണം. ഹൈക്കോടതിയിൽ കേസ് ഉള്ളതിനാൽ എസ്റ്റേറ്റിൽ നിന്നും മരങ്ങൾവെട്ടാൻ വനം വകുപ്പിന് പോലും അനുമതി നൽകാൻ കഴിയില്ല. രാജഭരണകാലത്ത് കുത്തുക പാട്ടത്തിന് നൽകിയ ഭൂമി സർക്കാരിന്റെ താണെന്നും ഇത് വീണ്ടെടുക്കണമെന്നും രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിൽ കോട്ടമലഎം.എം.ജെ. പ്ലാന്റേഷൻസിന്റെ ഭൂമിയും ഉൾപ്പെടുന്നു.