പീരുമേട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കുപറ്റി. ഇന്നലെ രാവിലെ ആറരയോടെ പാമ്പനാർ തിരുഹൃദയ പള്ളിയിൽ ആരാധനയ്ക്ക് എത്തിയ സേവനാലയം ജംഗ്ഷൻ പുളിക്കപറമ്പിൽ ഫ്രാൻസിസ്ന്റെ ഭാര്യ ജെസ്സി ഫ്രാൻസിസി(48)നാണ് കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.പഴയ പള്ളിക്ക് സമീപം വച്ചായിരുന്നു കാട്ടുപന്നിയുടെ ആക്രമം ഉണ്ടായത്. പന്നിയുടെ
ആക്രമണത്തിൽ താഴെ വീണ ജെസ്സിയുടെ വാരിയെല്ലിന് പരിക്ക്പറ്റി. തുടർന്ന് ബന്ധുക്കളും പള്ളിയിൽ ആരാധനയ്ക്ക് എത്തിയവരും ചേർന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പീരുമേട് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കയാണ്. തേയില തോട്ടങ്ങളിലും, വളർന്ന് കിടക്കുന്ന കാടുകളിലും
പതി ഇരുക്കുന്ന പന്നിക്കൂട്ടം രാത്രിയും പകലും ഒരുപോലെ ആക്രമണകാരികളായി മാറിയിരിക്കയാണ്.