കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ലബ്ബക്കടയിൽ നടത്തി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സർഗോത്സവം എന്ന പേരിൽ കാഞ്ചിയാർ പഞ്ചായത്തും സാമൂഹിക നീതിവകുപ്പും ചേർന്നാണ് കലോത്സവം നടത്തിയത്. ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ മാലാഖ കുട്ടികളുട കലോത്സവത്തിൽ ദൈവം എല്ലാം നൽകിയവരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. സംഘഗാനം, ലളിതഗാനം, ഭക്തിഗാനം, സിംഗിൾ സോങ്, ഫാൻസി ഡ്രസ്, സിഗിൾ ഡാൻസ്, ഗ്രൂപ്പ് സോങ് തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതിനൊപ്പം മത്സരിച്ച മുഴുവൻ പേർക്കും സമ്മാനങ്ങളും നൽകി. അങ്കണവാടി ജീവനക്കാർ നേതൃത്വം നൽകിയ മത്സരത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വിധികർത്താക്കളായി. കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അധ്യക്ഷയായി. സിഡിപിഒ ആർ ലേഖ മുഖ്യ പ്രഭാഷണം നടത്തി. തങ്കമണി സുരേന്ദ്രൻ, ബിന്ദു മധുകുട്ടൻ, ജോമോൻ തെക്കേൽ, സസ്യ ജയൻ, ഷാജി വേലംപറമ്പിൽ, റോയി എവറസ്റ്റ്, പ്രിയ ജോമോൻ, രാജേഷ് നാരായണൻ, സൂപ്പർവൈസർ സ്‌നേഹ സേവ്യർ എന്നിവർ സംസാരിച്ചു.