രാജാക്കാട്: എൻ.എസ് എസ് രാജാക്കാട് മേഖലാ കുടുംബസംഗമം 2025 രാജാക്കാട് ക്രിസ്തജ്യോതി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.രാവിലെ ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തിയശേഷം രാജാക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ക്രിസ്തജ്യോതി സ്‌കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന സമ്മേളനം എൻ.എസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഹൈറേഞ്ച് എൻ.എസ്എസ് യൂണിയൻ ചെയർമാൻ കെ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കോട്ടയം എൻ എസ് എസ് യൂണിയൻ സെക്രട്ടറി രാധാകൃഷ്ണൻ നായർ
കുടുംബ സംഗമ സന്ദേശം നൽകി.സംഘാടകസമിതി ചെയർമാൻ ആർ .ബാലൻപിള്ള
സ്വാഗതവും കൺവീനർ കെ. പി രാജേഷ് നന്ദിയും പറഞ്ഞു.യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.സി സന്തോഷ് കുമാർ പി .ബി പ്രഭാകരൻ നായർ, പി. എൻ ഉത്തമൻ നായർ കെ. എസ് ഭാസിപിള്ള,പ്രതിനിധി സഭാ മെമ്പർ പി.ജി പ്രസാദ്, യൂണിയൻ സെക്രട്ടറി പി ടി അജയൻ നായർ,വനിത യൂണിയൻ പ്രസിഡണ്ട് ഉഷാകുമാരി എം
നായർ,ആധ്യാത്മിക പഠന കേന്ദ്രം താലൂക്ക് കോർഡിനേറ്റർ എം.ആർ അനിൽകുമാർ,എം .എസ് എസ് എസ് കോഡിനേറ്റർ മനോജ് കുമാർ,വനിതാ യൂണിയൻ സെക്രട്ടറി ഓമന ബാബുലാൽ,വനിതാ യൂണിയൻ ഭരണസമിതി അംഗം ശോഭന ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും നടത്തി.