കട്ടപ്പന: തൊടുപുഴ സെന്റ് മേരീസ് ആശുപത്രി കട്ടപ്പനയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സെന്റ് ജോർജ് ഫെറോന പാരിഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ സോണിയ ജയ്ബി, ഷാജി കുത്തോടിയിൽ, സെന്റ് മേരീസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം, ഡോ. ജേക്കബ് എബ്രഹാം, ഡോ. തോമസ് എബ്രഹാം, എസ്എംവൈഎം ഡയറക്ടർ ഫാ. മജു നിരവത്ത്, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ഫാ. അനൂപ് കരിങ്ങാട്, തോമസ് ജോസ്, സുബിൻ മേച്ചേരിയിൽ, സലോമി മറ്റപ്പള്ളിൽ, ക്യാ്ര്രപൻ ജെ സി ജോസഫ്, രഘു തുടങ്ങിയവർ സംസാരിച്ചു.