roshy

കട്ടപ്പന: കേരള കോൺഗ്രസ് (എം )കട്ടപ്പന നോർത്ത് മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികളെ യോഗത്തിൽ ആദരിച്ചു. റോഷി അഗസ്റ്റിന്റെ ശ്രമഫലമായി കട്ടപ്പനയിൽകോടി കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതെന്നും നേതാക്കൾ സമ്മേളത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാജി കുത്തോടിയിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ രാരിച്ചൻ നീറണാക്കുന്നേൽ, ഷാജി കാഞ്ഞമല, അഡ്വ. മനോജ് എം തോമസ്, ജോസ് എട്ടിയിൽ, ബേബി ഓലിക്കരോട്ട്, ബിജു ഐക്കര, ജോമോൻ പൊടിപാറ എന്നിവർ സംസാരിച്ചു.