kvms
കെ വി എം എസ് തൊടുപുഴ യൂണിയൻ വാർഷിക പൊതുയോഗവും, കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ്എൻ.മഹേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:കേരള വെള്ളാള മഹാസഭ യൂണിയൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും മുതലിയാർമഠം ഹരിഹരാമൃതം ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എൻ.മഹേശ്വരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ.സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.മഹാസഭ സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.ബി.സാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.എസ്.ഗോപാലകൃഷ്ണപിള്ള, സീനിയർസഭ വൈസ്.പ്രസിഡന്റ് സരേഷ്‌കുമാർ.ജി, യൂണിയൻ രക്ഷാധികാരി എസ്.എ.ഗോപാലകൃഷ്ണപിള്ള, യൂണിയൻ കമ്മിറ്റിയംഗം കെ.കെ.വേണു , ട്രഷറർ പി.എസ്.മുരളീധരൻ പിള്ള, വൈസ്.പ്രസിഡന്റ് ഹരിശാന്ത് കെ.ഹരി, കൗൺസിലർ ജിതേഷ് സി.ഇഞ്ചക്കാട്ട്, ജോ. സെക്രട്ടറി പി.എസ്.സന്തോഷ് എന്നിവർ പ്രസംഗിച്ചു.വിദ്യാഭ്യാസ, കലാകായിക മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെയും, മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉപസഭകളെയും ചടങ്ങിൽ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.