തൊടുപുഴ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ വിജയദശമി മഹോൽസവം നടക്കും. തൊടുപുഴ, കുമാരമംഗലം,ഇടവെട്ടി, കരിങ്കുന്നം,മണക്കാട്, മൂലമറ്റം, കുടയത്തൂർ, വണ്ണപ്പുറം, ഉടുമ്പന്നൂർ
എന്നിവിടങ്ങളിലാണ് പൊതുപരിപാടികൾ നടക്കുന്നത്. ഒക്ടോബർ 1 ന് തൊടുപുഴ, കരിങ്കുന്നം, മൂലമറ്റം, വണ്ണപ്പുറം എന്നിവിടങ്ങളിലും 2 ന് കുമാരമംഗലം,ഇടവെട്ടി, മണക്കാട്, കുടയത്തൂർ, ഉടുമ്പന്നൂർ എന്നിവിടങ്ങളിലും പൊതുപരിപാടി നടക്കും. തൊടുപുഴയിൽ വൈകിട്ട് 4 ന് റിവർ വ്യൂ ബൈപാസ് ബ്രാഹ്മിൺസിന് സമീപത്തു നിന്നും പഥസഞ്ചലനം ആരംഭിക്കും. തുടർന്ന് 5 ന് കോലാനി പുളിമൂട്ടിൽ ഗ്രൗണ്ടിൽ പൊതുപരിപാടി നടക്കും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ കാ.ഭാ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. കരിങ്കുന്നത്ത് വൈകിട്ട് 4 ന് മുലേപ്പീടിക ജംങ്ഷനിൽ നിന്നും പഥ സഞ്ചലനം ആരംഭിച്ച് ആനക്കല്ലാമല ഓഡിറ്റോറിയം ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിൽ വിഭാഗ് ബൗദ്ധിക് പ്രമുഖ് എ.
സന്തോഷ്ബാബു മുഖ്യ പ്രഭാഷണം നടത്തും. മൂലമറ്റത്ത് വൈകിട്ട് 4 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊതുപരിപാടിയിൽ വി.ജി. ബാലകൃഷ്ണൻ അധ്യക്ഷനാകും. ബി എം എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് മുഖ്യപ്രഭാഷണം നടത്തും. വണ്ണപ്പുറത്ത് വൈകിട്ട് 4.30 ന് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ കെ.എൻ. ബാബു അധ്യക്ഷനാകും. വിഭാഗ് പ്രചാർ പ്രമുഖ് പി.ആർ. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. 2 ന് കുമാരമംഗലത്ത് വൈകിട്ട് 4 ന് വള്ളിയാനികാട് ക്ഷേത്രത്തിന് സമീപത്ത് നിന്നുമാരംഭിക്കുന്ന പഥസഞ്ചലനം ശ്രീകൃഷ്ണപുരം ബാഡ്മിന്റൺ മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിൽ വിഭാഗ് വ്യവസ്ഥ പ്രമുഖ് എൻ.
അനിൽബാബു മുഖ്യപ്രഭാഷണം നടത്തും. 5 ന് സരസ്വതി വിദ്യാനികേതൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ തപസ്യ കലാ സാഹിത്യവേദി സംസ്ഥാന സമിതി അംഗം വി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തും. മണക്കാട് വൈകിട്ട് 4 ന് ഐശ്വര്യ സേവാ ട്രസ്റ്റ് ഹാളിൽ നടക്കുന്ന പൊതുപരിപാടിയിൽ
തപസ്യ കലാസാഹിത്യ വേദി സംഘടനാ സെക്രട്ടറി സി.
റെജിത്കുമാർ മുഖ്യപ്രഭാഷണം നടത്തും. കുടയത്തൂരിൽ വൈകിട്ട് 4.30 ന് സരസ്വതി വിദ്യാനികേതൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ ആർ. എസ്. എസ് പ്രാന്തകാര്യകാരി സദസ്യൻ കാ.ഭാ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഉടുമ്പന്നൂരിൽ വൈകിട്ട് 3.45 ന് മങ്കുഴി ജങ്ഷനിൽ നിന്നുമാരംഭിക്കുന്ന പഥസഞ്ചലനം ഉടുമ്പന്നൂർ ടൗൺ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിൽ ഡോ. സി.ജി. സോമശേഖരൻ അദ്ധ്യക്ഷനാകും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യകാരി സദസ്യൻ എ.എം. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.