ഇടുക്കി: ജില്ലയിലെ ആയുർവേദ ആശുപത്രികൾ മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃവന്ദനം പദ്ധതിയുടെയും വയോനിധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോർട്സ് രംഗത്ത് പരിക്ക് പറ്റിയ തരങ്ങൾക്ക് ചികിത്സ നൽകുന്ന ഒരു പ്രത്യേക വിഭാഗം തൊടുപുഴ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേരളത്തിന് അകത്തും പുറത്തു നിന്നും ചികിത്സ നേടി ഭേദമായി പോകുന്നുണ്ട്. അത്തരത്തിൽ ശ്രദ്ധ ആകർഷിക്കുന്ന പ്രവർത്തനങ്ങളാണ് ആയൂർവേദ വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി കുര്യൻ വിഷയാവതരണം നടത്തി.