
കൊച്ചി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തൊടുപുഴ അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് ഫോർട്ട് കൊച്ചി ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ്. വളണ്ടിയർമാർ തീരദേശ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്.
ക്വീൻസ് വെഡ്ഡിംഗ് കമ്പനി & ഇവന്റ് മേക്കേഴ്സ് വാളണ്ടിയർമാർക്കുള്ള ടീഷർട്ടുകൾ സ്‌പോൺസർ ചെയ്തു.
ശുചീകരണ യജ്ഞത്തിന് പ്രോഗ്രാം ഓഫീസറായ മെർലിൻ അലക്സ് നേതൃത്വം നൽകി. എൻ.എസ്.എസ്. വളണ്ടിയർമാരായ ഷാഹിദ് എസ്, കോകോർഡിനേറ്റർമാരായ മുഹമ്മദ് ബാബു, ഷെബിൻ ബേബി,ആദിത്യൻ വി ബിജു,മെർലിൻ അറക്കൽ, അൻസിൽ, അസർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനും, അവ വൃത്തിയായി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം നൽകാനും ഈ ക്ലീനിങ് ഡ്രൈവ് സഹായകമായി. പരിപാടിയുടെ ഭാഗമായി ബീച്ചിൽനിന്ന് ഒട്ടേറെ മാലിന്യമാണ് നീക്കം ചെയ്തത്.
പ്രോഗ്രാം ഓഫീസർ മെർലിൻ അലക്സ്നേതൃത്വം നൽകി.