
തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം മാതൃസമിതിയുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടന കർമ്മം മാനേജർ കെ.കെ മനോജ് നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികൾ നവരാത്രി സന്ദേശം നൽകി. വിജയദശമി വരെ വൈകുന്നേരങ്ങളിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമാർച്ചന ഉണ്ടായിരിക്കും.