manakkad
വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ യൂണിഫോം സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ലോക ഹൃദയദിന ആരോഗ്യ ബോധവത്കരണ കൂട്ടയോട്ടം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.

വഴിത്തല : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ യൂണിഫോം സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ കൂട്ടയോട്ടം നടത്തി. സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മണക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന കൂട്ടയോട്ടം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ജ്യോതി കെ. തോംസൺ സന്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറി എ. ആർ. ഉഷ, വാർഡ് മെമ്പർ റ്റിസി ജോബ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം. റ്റി. റോയ്, ഹെഡ്മിസ്‌ട്രെസ് ജിജി ജയിംസ്, പിറ്റിഎ പ്രസിഡന്റ് ജയ്സൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. വഴിത്തല ടൗണിൽ നടത്തിയ കൂട്ടയോട്ടത്തിൽ വിവിധ സംഘടനാ പ്രതിനിധികളായ നൂറോളം വിദ്യാർത്ഥികളും മണക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പിമാർ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.