മൂലമറ്റം: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് രാവിലെ എട്ടിന് മൂലമറ്റത്ത് കലുങ്ക് സൗഹൃദ സംഗമ പരിപാടിയിൽ എട്ട് മുതൽ പത്ത് വരെ പങ്കെടുക്കും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ, മതമേലദ്ധ്യക്ഷന്മാർ, സാമുദായിക നേതാക്കൾ, വിവിധ ഊരുമപ്പന്മാർ എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ച് അദ്ദേഹത്തോടൊപ്പം വേദിയിൽ ഇരുത്തും. രാവിലെ ഏഴിന് മൂലമറ്റം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാകും പരിപാടിയിൽ പങ്കെടുക്കുക. പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുകയും മറുപടി നൽകുകയും ചെയ്യും. ജില്ലയിലെ വിവിധ സംഘടനകളും വ്യക്തികളും നൽകുന്ന വികസന കാര്യങ്ങൾക്കായുള്ള അപേക്ഷകൾ മുൻകൂട്ടി വേദിക്ക് സമീപമായി ഒരുക്കിയിട്ടുള്ള കേന്ദ്രസർക്കാർ ഹെൽപ്പ് ഡെസ്‌ക്കിൽ നൽകി പേരുകൾ രജിസ്റ്റർ ചെയ്യണം. നിവേദനങ്ങൾ നൽകാനുള്ളവർ രാവിലെ 7.30ന് മുമ്പ് ഹെൽപ്പ് ഡെസ്‌കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8921489796.