തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ആറിന് ശ്രീലളിതാ സഹസ്രനാമാർച്ചന, 9.15 മുതൽ 10.45 വരെ എം.ജി. രാജശേഖരന്റെ പ്രഭാഷണം, 11 മുതൽ 12.30 വരെ സത്യസായി സേവ സമിതി തൊടുപുഴ അവതരിപ്പിച്ച ഭജന, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം, 6.30 മുതൽ ഒമ്പത് വരെ സംഗീത കച്ചേരി എന്നിവ നടന്നു. ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശേഷം കുട്ടികൾ പഠനോപകരണങ്ങൾ പൂജ വച്ചു. ഇന്ന് രാവിലെ മുതൽ ദുർഗ്ഗാഷ്ടമിയോടനുന്ധിച്ച് സ്‌പെഷ്യൽ പൂജകൾ ആരംഭിക്കും. രാവിലെ ആറിന് ശ്രീലളിതാ സഹസ്രനാമാർച്ചന, രാവിലെ 9.15 മുതൽ 10.45 വരെ ഭാഗവതഭൂഷണം സജീവ്മംഗലം മൂവാറ്റുപുഴയുടെ പ്രഭാഷ
ണം, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ പരിഷവാദ്യം, 6.30 മുതൽ ഏഴ് വരെ അഷ്ടപദി, ഏഴ് മുതൽ 8.30 വരെ സംഗീതകച്ചേരി എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ചെയർമാൻ കെ.കെ. പുഷ്പാംഗദനും മാനേജർ ബി. ഇന്ദിരയും പറഞ്ഞു.