തൊടുപുഴ: ലോട്ടറി മേഖലയെ തകർക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് ഓൾ കേരളലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ്‌കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ 40% ജി .എസ് .റ്റി യുടെ മറവിൽ ലോട്ടറി തൊഴിലാളികളുടെ വിൽപന കമ്മീഷനും, സമ്മാന കമ്മീഷനും വെട്ടിക്കുറച്ചു, 5000 രൂപയുടെതുൾപ്പെടെ സമ്മാനങ്ങളിൽ കുറവു വരുത്തിയും, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ രണ്ട് ലക്ഷത്തിലധികം വരുന്നലോട്ടറിമേഖലയിൽ പണിയെടുക്കുന്ന ഏജന്റ് മാരുടെയും ,തൊഴിലാളികളുടെയും ജീവിതം ദുസഹമാക്കും. ഇതിനെതിരായുള്ള സമര പരിപാടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഒക്ടോബർ 6 -ാം തീയതി തൊടുപുഴ ജില്ലാലോട്ടറി ഓഫീസിന് മുന്നിൽ സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു .തൊടുപുഴ രാജീവ് ഭവനിൽ നടന്ന ജില്ലാ കമ്മിറ്റിയിൽ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് അദ്ധ്യക്ഷനായിരുന്നു . യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോൺസി ഐസക്ക് ഉദ്ഘാടനം ചെയ്തു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു , അനുഷൽ ആന്റണി , കെ.എസ് ജയകുമാർ , പി.ഡി.ജോസ് , കെ.എം പൈലി , പി .പി .തങ്കപ്പൻ ,ഹരിനാരായണൻ ,പി.കെ.ശശികുമാർ ,ഐസക്ക്, അനിത ഐസക്ക്, മധുസൂധനൻ, അബ്ദുൾകരിം, അഗസ്റ്റിൻ ആലപ്പാട്, ഷിനോ ഗോപിനാഥ്, പ്രവീൺ കുമാർ, ജോർജ്ജ്‌ ജോൺ , മുനിയാണ്ടി എന്നിവർ പ്രസംഗിച്ചു.