തൊടുപുഴ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് ജില്ലയിൽ നാളെ മുതൽ തുടക്കമാകും. ജില്ലയിലെ 27 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും 35 കേന്ദ്രങ്ങളിൽ പൊതുമഹോത്സവങ്ങളും നടക്കും. നാളെ രാവിലെ 11.30ന് അടിമാലി പഞ്ചായത്ത് മൈതാനിയിൽ നടക്കുന്ന പരിപാടിയോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ആർ.എസ്.എസ് സംസ്ഥാന പ്രൗഢ പ്രമുഖ് എസ്. സുധർമ്മൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് കോലാനി ബൈപ്പാസിൽ പുളിമൂട്ടിൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടിയിൽ റിട്ട. എയർഫോഴ്സ് വിംഗ് കമാൻണ്ടർ എം.കെ. അജി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് സംസ്ഥാന കാര്യകാരി സദസ്യൻ ക.ഭ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് കട്ടപ്പന സരസ്വതി വിദ്യാപീഠം സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് സംസ്ഥാന കാര്യകാരി സദസ്യൻ വി. മഹേഷ് മുഖ്യ പ്രഭാഷണം നടത്തും. രണ്ടിന് വൈകിട്ട് നാലിന് മണക്കാട് നടക്കുന്ന പരിപാടിയിൽ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി സി. റജിത്ത്കുമാർ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ഹോണററി സുബേദാർ മേജർ എൻ. വിജകുമാർ അദ്ധ്യക്ഷ പ്രസംഗം നടത്തും. അഞ്ചിന് ഉടുമ്പന്നൂരിൽ നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് സംസ്ഥാന കാര്യകാരി സദസ്യൻ എ.എം. കൃഷ്ണൻ 4.30ന് കുടയത്തൂരിൽ റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ഒഫ് പൊലീസ് വി. ജി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് മുഖ്യപ്രഭാഷണം നടത്തും.