കട്ടപ്പന: വൊസാർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ ജില്ലയിലെ ഏഴും തമിഴ്നാട്ടിലെ തോഗമല ബ്ലോക്കിലെ അഞ്ചും പഞ്ചായത്തുകളിൽ വയോജനദിനം ആചരിക്കും. കലാകായിക മത്സരങ്ങൾ നടത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മേരികുളത്ത് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ ഉദ്ഘാടനംചെയ്യും. നാളെ കഞ്ഞിക്കുഴി, 2ന് കാഞ്ചിയാർ, 3ന് ഇരട്ടയാർ, 4ന് തമിഴ്നാട്, 5ന് ചക്കുപള്ളം, 6ന് കാമാക്ഷി, ഒക്ടോബർ 8ന് വണ്ടൻമേട് എന്നിങ്ങനെയാണ് പരിപാടി. 1550 വയോജനങ്ങൾ വൊസാർഡിൽ അംഗങ്ങളാണ്. വിവിധ പഞ്ചായത്തുകളിൽ സ്വയംസഹായ സംഘങ്ങളുടെ മാതൃകയിൽ വയോജനങ്ങളുടെ കൂട്ടായ്മകൾ പ്രവർത്തിച്ചുവരുന്നു. ഈ കൂട്ടായ്മകളുടെ മേൽനോട്ടം പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ഫെഡറേഷനുകളാണ്. ധനസഹായ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, വിനോദയാത്രകൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചുവരുന്നു എന്നും ആനി ജബരാജ്, ചാക്കോച്ചൻ അമ്പാട്ട്, ജോയി വള്ളനാമറ്റം, സൂസമ്മ ദേവസ്യ എന്നിവർ പറഞ്ഞു.